അവാര്‍ഡുസമര്‍പ്പണവും അനുസ്മരണവും

അവാര്‍ഡുസമര്‍പ്പണവും അനുസ്മരണവും

തൃശൂര്‍: സഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ എസ്എന്‍ഡിപി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക നേതാവുമായിരുന്ന ഡോ. കെ.കെ. രാഹുലന്‍റെ ഏഴാം ചരമവാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും വിവിധ പരിപാടികളോടെ നടത്തി.

അനുസ്മരണ സമ്മേളനവും ഉദ്ഘാടനവും അവാര്‍ഡു സമര്‍പ്പണവും സി.എന്‍. ജയദേവന്‍ എം.പി. നിര്‍വ്വഹി ച്ചു. ഇക്കൊല്ലത്തെ ഡോ. കെ.കെ. രാഹുലന്‍ അവാര്‍ഡ് വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക പ്രവര്‍ത്തകനും എം.ഇ.എസ്. പ്രസിഡണ്ടുമായ ഡോ. ഫസല്‍ ഗഫൂര്‍ ഏറ്റുവാങ്ങി.

സഹൃദയവേദി പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. രാഹുലന്‍റെ അയ്യായിരത്തിലധികം വരുന്ന പുസ്തകശേഖരം സഹധര്‍മ്മിണി ഡോ. സരോജ രാഹുലനില്‍ നിന്ന് സഹൃദയവേദിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഏറ്റുവാങ്ങി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അനുസ്മരണപ്രഭാഷണം നടത്തി.

സഹൃദയവേദി സെക്രട്ടറി ബേബി മൂക്കന്‍, ഡോ. സുഭാഷിണി മഹാദേവന്‍, പ്രഫ. ജോര്‍ജ് മേനാച്ചേരി, ഡോ. വി. ഗോവിന്ദന്‍കുട്ടി, ഡോ. കെ.പി. ജാബിര്‍ മൂസ, പ്രഫ. വി.എ. വര്‍ഗീസ്, ജോണ്‍ തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഫസല്‍ ഗഫൂര്‍ മറുപടി പ്രസംഗം നടത്തി. ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ പൊന്നാട നല്‍കി അനുമോദിച്ചു.

നേരത്തെ നടന്ന കവിസമ്മേളനം ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. സുഭാഷിണി മഹാദേവന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.എന്‍. നാരായണന്‍, രവി പുഷ്പഗിരി, ഉണ്ണികൃഷ്ണന്‍ പുലരി, പി.എം.എം. ഷെരീഫ്, പി.ഐ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

പി.ബി. രമാദേവി, അജിത രാജന്‍, പവിത്രന്‍ ചെമ്പൂക്കാവ്, കെ.ജി. ഭഗീരഥന്‍, ഗോവിന്ദന്‍ പൂണത്ത്, എം.ആര്‍. എസ്. ദാസ്, ഗീത രാധാകൃഷ്ണന്‍, അശോകന്‍ പുത്തൂര്‍, ജയന്തി വില്ലടം, ആര്‍. കെ. തയ്യില്‍, ജയപ്രകാശ് ഒളരി, സുനൈബ, വന്ദന ജാനകി, മുരളീധരന്‍ പുന്നക്കാട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
പരിപാടികള്‍ക്ക് സെബി ഇരിമ്പന്‍, കെ.പി. ദേവസ്സി, ജോയ് പോള്‍ കെ., ആന്‍സണ്‍ ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org