Latest News
|^| Home -> Kerala -> ലഹരിക്കെതിരെ ബോധ വൽക്കരണ സെമിനാർ

ലഹരിക്കെതിരെ ബോധ വൽക്കരണ സെമിനാർ

Sathyadeepam

ഫോട്ടോ കാപ്ഷന്‍: മഞ്ഞപ്ര പഞ്ചായത്തിൽ ലഹരിക്കെതിരെ നടന്ന ബോധവത്ക്കരണ സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ ഷാജൻ ഉൽഘാടനം ചെയ്യുന്നു.


മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻറ് എംപവർമെൻറ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാശ മുക്ത് ഭാരത അഭിയാൻ എന്ന പേരിൽ നടത്തുന്ന ലഹരി വിമുക്ത ഭാരതം എന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ മഞ്ഞപ്ര പഞ്ചായത്തിൽ നടത്തി. ജില്ല സോഷ്യൽ ജസ്റ്റീസ് ഓഫീസിന്റെയും കുടുംബശ്രീ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ബാലസഭ അംഗങ്ങൾക്കായി നടത്തിയ സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ ഷാജൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബിനോയ് ഇടശേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സൗമിനി ശശീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജേക്കബ് മഞ്ഞളി, സീന മാർട്ടിൻ, സിജു ഈരാളി, സാജു കോളാട്ടുകുടി, സുനിത ജയൻ, മേരി മാത്യു എന്നിവർ പ്രസംഗിച്ചു.
മിനിസ്ടി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻറ് എംപവർമെൻറ് മാസ്റ്റർ ട്രെയ്നർ അഡ്വ.ചാർളി പോൾ ക്ലാസ് നയിച്ചു.സ്കൂൾ, കോളേജ്, കുടുംബശ്രീ യൂണിറ്റ്സ്, യൂത്ത് ക്ലബ്, റസിഡൻറ്സ് അസോസിയേഷനുകൾ, അംഗൻവാടി സെൻറുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് സെമിനാറുകൾ സൗന്യമായിട്ടാണ് നടത്തുക.

Leave a Comment

*
*