ബദല്‍ ചികിത്സയില്‍ കത്തോലിക്കാ പുരോഹിതനു ഡോക്ടറേറ്റ്

ഭോപ്പാല്‍ അതിരൂപതയിലെ ഫാ. ഷാജി സ്റ്റാന്‍സിലസിന് ബദല്‍ ചികിത്സാരംഗത്തെ ഗവേഷണത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. മധ്യപ്രദേശ് ഗവര്‍ണര്‍ ഓം പ്രകാശ് കൊഹ്ലി ഡോക്ടറല്‍ ബിരുദം സമ്മാനിച്ചു. കാന്‍സര്‍ അടക്കമുള്ള എല്ലാ രോഗങ്ങള്‍ക്കും ബദല്‍ ചികിത്സാ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്ന് ഫാ. ഷാജി സ്റ്റാന്‍സിലസ് പറഞ്ഞു. എന്നാല്‍ അലോപ്പതി മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഈ ചികിത്സാരീതികളെ ജനങ്ങള്‍ ഉള്‍ക്കൊള്ളാത്തത് നിര്‍ഭാഗ്യകരമാണ് – അദ്ദേഹം വ്യക്തമാക്കി. ബദല്‍ ചികിത്സാരീതികള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ്. എന്നാല്‍ പെട്ടെന്നുള്ള സൗഖ്യത്തിനു വേണ്ടി ആളുകള്‍ അലോപ്പതി ചികിത്സയെയാണ് ആശ്രയിക്കുന്നത്. അലോപ്പതികൊണ്ട് എളുപ്പത്തില്‍ ആശ്വാസം തോന്നുമെങ്കിലും അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ മറ്റു പല പ്രയാസങ്ങള്‍ക്കും കാരണമായേക്കാമെന്ന് ഫാ. ഷാജി വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org