ബാംഗ്ളൂര്‍ അതിരൂപത കാരിത്താസ് ഇന്ത്യ ഭവനങ്ങളുടെ താക്കോല്‍ കൈമാറി

ബാംഗ്ളൂര്‍ അതിരൂപത കാരിത്താസ് ഇന്ത്യ ഭവനങ്ങളുടെ താക്കോല്‍ കൈമാറി

Published on

പ്രളയ ബാധിതര്‍ക്കായി ബാംഗ്ളൂര്‍ അതിരൂപത കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ എറണാകുളംസോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിച്ചു നല്‍കിയ 10 വീടുകളുടെ താക്കോല്‍ വിതരണം ബാംഗ്ളൂര്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാദോ നിര്‍വ്വഹിച്ചു. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കടമക്കുടി പഞ്ചായത്തിലെ ചേന്നൂര്‍, വരാപ്പുഴ, കടമക്കുടി, പിഴല, പാലിയം തുരുത്ത് എന്നീ സ്ഥലങ്ങളില്‍ പ്രളയത്തില്‍ ഭവനങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്കാണ് 6 മാസംകൊണ്ട് വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറിയത്.

വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, സിആര്‍ഐ പ്രസിഡന്‍റ്ഫാ. എഡ്വേര്‍ഡ്, ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, ഇഎസ് എസ്എസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. മെര്‍ട്ടന്‍ ഡിസില്‍വ, ബാംഗ്ലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. നവിന്‍, ബാംഗ്ളൂര്‍ സോഫിയ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ സി. അല്‍ഫാസ്, പിഴല ഇടവക വികാരി ഫാ. റോബിന്‍സണ്‍ പനയ്ക്കല്‍, ജിന എഞ്ചിനിയറിംഗ് കമ്പനി മാനേജര്‍ ടോം തോമസ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് ശാലിനി ബാബു, ശോഭ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org