ബാംഗ്ലൂര്‍ ഫൊറോന ഉദ്ഘാടനം ചെയ്തു

ബാംഗ്ലൂര്‍ ഫൊറോന ഉദ്ഘാടനം ചെയ്തു

ബാംഗ്ലൂര്‍ കേന്ദ്രമാക്കി കോട്ടയം അതിരൂപതയില്‍ രൂപം നല്‍കിയ ഫൊറോന ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ 14-ാമത്തെ ഫൊറോനയാണ് ബാംഗ്ലൂര്‍ ഫൊറോന. കോട്ടയം അതിരൂപതയിലെ കര്‍ണ്ണാടക സംസ്ഥാനത്തിലുള്ള സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് നെല്ലിയാടി, ആരോഗ്യമാതാ ചര്‍ച്ച് കടബ, സെന്‍റ് മേരീസ് ചര്‍ച്ച് അജ്കര്‍ എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് അജപാലന സൗകര്യാര്‍ത്ഥം പുതിയ ഫൊറോന രൂപീകരിച്ചിരിക്കുന്നത്.

കടബയില്‍ സംഘടിപ്പിച്ച കര്‍ണ്ണാടക ക്നാനായ കത്തോലിക്കാ കുടുംബസംഗമത്തില്‍ നടത്തപ്പെട്ട വി. കുര്‍ബാനയോടനുബന്ധിച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ബാംഗ്ലൂര്‍ ഫൊറോനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. അബ്രാഹം പറമ്പേട്ട്, നിയുക്ത ഫൊറോനയിലെ വികാരിമാര്‍, ഇടവകയിലെ വൈദികര്‍, മുന്‍ വികാരിമാര്‍, അതിരൂപതയിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കോട്ടയം അതിരൂപത അഡീഷണല്‍ ചാന്‍സലര്‍ ഫാ. ജോണ്‍ ചേന്നാക്കുഴി ഫൊറോന സ്ഥാപന ഡിക്രി വായിച്ചു. ബാംഗ്ലൂര്‍ ഇടവക വികാരി ഫാ. തോമ സ് കൊച്ചുപുത്തന്‍പുരയ്ക്കലിനെ ഫൊറോനയുടെ പ്രഥമ വികാരിയായി നിയമിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org