ബാംഗ്ളൂരു ഫൊറോന കുടുംബസംഗമം

ബാംഗ്ളൂരു ഫൊറോന കുടുംബസംഗമം
Published on

കോട്ടയം: കോട്ടയം അതിരൂപതയില്‍ പുതുതായി രൂപീകരിച്ച ബാംഗ്ലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തി കുടുംബസംഗമം സംഘടിപ്പിച്ചു. അതിരൂപതയുടെ കര്‍ണ്ണാടക സംസ്ഥാനത്തിലുള്ള നെല്ലിയാടി, കടബ, അജ്കര്‍, ബാംഗ്ളൂരു എന്നീ ഇടവകകളില്‍ നിന്നുള്ള ക്നാനായ കത്തോലിക്കാ കുടുംബങ്ങളാണ് കടബയില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തത്. കുടുംബസംഗമത്തിന്‍റെ ഉദ് ഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. അ ബ്രാഹം പറമ്പേട്ട്, ഫൊറോനാ വികാരി ഫാ. തോമസ് കൊച്ചുപുത്തന്‍പുരയ്ക്കല്‍, കടബ വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍, ഫാ. അഭിലാഷ് കണ്ണാമ്പടം, ഫിലിപ്പ് ചെമ്പണ്ണിന്‍, സി ബി തോട്ടപ്ലാക്കല്‍, ജെയിംസ് കോര്‍മാടം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org