ബാര്‍ലെറ്റായില്‍ അര നൂറ്റാണ്ടിനു ശേഷം ഒരു ഉടുപ്പുമാറ്റം

ബാര്‍ലെറ്റായില്‍ അര നൂറ്റാണ്ടിനു ശേഷം ഒരു ഉടുപ്പുമാറ്റം

ഇറ്റലിയിലെ ബാര്‍ലെറ്റാ നഗരത്തിലുള്ള ബെനഡിക് ടൈന്‍ സന്യാസിനിമാരുടെ ആശ്രമം 1940-കള്‍ക്കു ശേഷം ആദ്യമായി ഒരു കന്യാസ്ത്രീയുടെ ഉടുപ്പുമാറ്റത്തിനു സാക്ഷ്യം വഹിച്ചു. ഉടുപ്പു സ്വീകരിക്കുന്ന സന്യാസാര്‍ത്ഥിനി മണവാട്ടിയുടെ വേഷത്തിലെത്തി മെത്രാനു മുമ്പില്‍ വച്ചു മുടിമുറിച്ചു സമര്‍പ്പിച്ച്, സന്യാസവസ്ത്രമണിയുന്നതിന്‍റെ ഫോട്ടോകള്‍ അതിരൂപത അവരുടെ ഫേസ്ബുക്ക് പേജിലിട്ടു. വന്‍സ്വീകരണമാണ് ഈ ചിത്രങ്ങള്‍ക്കു സോഷ്യല്‍ മീഡിയായില്‍ കിട്ടിയത്. കാരണം, അനേകവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരം ചടങ്ങുകള്‍ക്ക് ഈ നഗരം സാക്ഷ്യം വഹിച്ചത്. വയോധികരായ ഏതാനും സന്യാസിനിമാര്‍ മാത്രമുണ്ടായിരുന്ന ഈ മഠം അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. അതിനിടെയാണ് മൂന്നു വര്‍ഷം മുമ്പ് ഏതാനും യുവതികള്‍ സന്യാസം സ്വീകരിക്കാന്‍ താത്പര്യപ്പെട്ട് ആശ്രമത്തിലെത്തുന്നത്. അതോടെ ആശ്രമം അടയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും അവരെ സന്യാസാര്‍ത്ഥിനികളായി പ്രവേശിപ്പിക്കുകയുമായിരുന്നു. 27 വയസ്സുള്ളയാളാണ് ഇപ്പോള്‍ സന്യാസവസ്ത്രം സ്വീകരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org