ശതാബ്ദി വര്‍ഷത്തില്‍ ബഥനിക്ക് 23 നവവൈദികര്‍

Published on

മാവേലിക്കര: ബഥനി സന്യാസ സമൂഹസ്ഥാപനത്തിന്‍റെ (ആശ്രമം) ശതാബ്ദി വര്‍ഷത്തില്‍ (2018- 2019) ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തിന് ഇരുപത്തിമൂന്ന് നവ വൈദികര്‍ അഭിഷിക്തരായി. കോട്ടയം ഗിരിദീപം ബഥനി ആശ്രമത്തില്‍ നടന്ന വൈദികാഭിഷേകത്തിന് അത്യുന്നത കര്‍ദിനാള്‍ മോറാന്‍ മോര്‍ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവല്ല ആര്‍ച്ചു ബിഷപ് അഭിവന്ദ്യ ഡോ. തോമസ് മാര്‍ കുറിലോസും മൂവാറ്റുപുഴ ഭദ്രാസനത്തിന്‍റെ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ യൂലിയോസും സഹ കാര്‍മ്മികരായിരുന്നു. ബഥനി സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ജോസ് കുരുവിള, മറ്റു വൈദികര്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൂനായിലും ഡല്‍ഹിയിലും ജലന്തറിലും മറ്റുമായി വിവിധ സെമിനാരികളില്‍ പഠനം പൂര്‍ത്തിയാക്കിയ നവവൈദികര്‍ അവരവരുടെ മാതൃ ഇടവകകളില്‍ പ്രഥമദിവ്യബലി അര്‍പ്പിച്ചു. 2017-ല്‍ 22 പേര്‍ വൈദികരായി അഭിഷിക്തരായിരുന്നു. ഇപ്പോള്‍ ബഥനി ആശ്രമ വൈദീകരുടെ എണ്ണം 206 ആണ്. രണ്ട് മെത്രാപ്പോലീത്താമാരും ബഥനിക്കാരായി ഡല്‍ഹിയിലും പൂനായിലും നേതൃത്വം നല്‍കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org