ബെത്തേരി ഡോണ്‍ബോസ്കോ കോളേജ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം

ബെത്തേരി ഡോണ്‍ബോസ്കോ കോളേജ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം

പാലക്കാട്: പോലീസ് നോക്കി നില്‍ക്കെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിക്കൊണ്ട് എസ്എഫ്ഐക്കാര്‍ ബെത്തേരി ഡോണ്‍ബോസ്കോ കോളജ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ കമ്മിറ്റി പ്രതിഷേധിച്ചു.

കോളജ് ചാപ്പലിന്‍റെ ജനാല തകര്‍ത്തതില്‍ കത്തോലിക്ക കോണ്‍ഗ്രസ് യോഗം ശക്തമായി അപലപിച്ചു. സംഭവദിവസം ഉച്ചയ്ക്കുശേഷം വിദ്യാര്‍ഥികള്‍ സര്‍വകലാശാല പരീക്ഷയെഴുതിയത് ജനാലച്ചില്ലുകള്‍ വീണു നിറഞ്ഞ മുറിയിലിരുന്നാണ്. ഇത് കേരളീയ പൊതുസമൂ ഹത്തിന് മുഴുവന്‍ അപമാനകരമായെന്നും യോഗം വിലയിരുത്തി. പൊലീസ് നിഷ്ക്രിയരായി നോക്കിനിന്ന ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് ജോസ് മേനാച്ചേരി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി യോ ഗം ഉദ്ഘാടനം ചെയ്തു. ചാര്‍ളി മാത്യു, അഡ്വ. റെജിമോന്‍ ജോസഫ്, മോഹന്‍ ഐസക്, തോമസ് ആന്‍റണി, ജെയിംസ് പി.ജി, ബെന്നി കിളിരൂപ്പറമ്പില്‍, അജോ വട്ടുകുന്നേല്‍, സെസില്‍ അബ്രഹാം, വടക്കഞ്ചേരി ജോസ് വി. ജോര്‍ജ് വടക്കേക്കര, ടോമി. വി.എല്‍. വള്ളിക്കാട്ടുകുഴിയില്‍, ബിനോയ് ജേക്കബ് കാരിയാട്ട്, ജോണ്‍ പ ട്ടശ്ശേരി, മാത്യൂ കല്ലടിക്കോട്, അഡ്വ. ബോബി പൂവ്വത്തുങ്കല്‍, ജോസ് കൊച്ചുമുട്ടം, സണ്ണി ഏറനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org