ബിബിസി മതകാര്യ റിപ്പോര്‍ട്ടിംഗ് ശക്തിപ്പെടുത്തുന്നു

ബിബിസി മതകാര്യ റിപ്പോര്‍ട്ടിംഗ് ശക്തിപ്പെടുത്തുന്നു

മതകാര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് ശക്തിപ്പെടുത്താന്‍ ബിബിസി തീരുമാനിച്ചു. മതകാര്യ ലേഖകനായിരുന്ന മാര്‍ട്ടിന്‍ ബാഷിറിന് ഇതിന്‍റെ ഭാഗമായി റീലിജിയന്‍ എഡിറ്റര്‍ എന്ന പദവി നല്‍കി. ഒരു വര്‍ഷമായി നടത്തിയ ആലോചനകളുടെ ഭാഗമായി മറ്റു നടപടികളും മതവിഷയങ്ങളുടെ റിപ്പോര്‍ട്ടിംഗ് വിപുലമാക്കുന്നതിനായി ബിബിസി സ്വീകരിച്ചിട്ടുണ്ട്. ഹിന്ദു, യഹൂദ, മുസ്ലീം വിഷയങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യാനും ബിബിസി ഉദ്ദേശിക്കുന്നു. അനുദിനജീവിതത്തില്‍ മതം വഹിക്കുന്ന പങ്കിനെ കൂടുതല്‍ വെളിപ്പെടുത്താന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് ബിബിസി പത്രക്കുറിപ്പില്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം മ്യാന്‍മാറില്‍ നിന്നും ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് വെല്‍ബിയുടെ സന്ദര്‍ശനം ഉഗാണ്ടയില്‍ നിന്നും ഈയിടെ റിപ്പോര്‍ട്ട് ചെയ്ത മാര്‍ട്ടിന്‍ ബാഷിര്‍, ബെത്ലേഹേമിലെ ക്രിസ്മസ് ആഘോഷം റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടെയായിരിക്കെയാണ് സ്ഥാനക്കയറ്റത്തിന്‍റെ വിവരം ബിബിസി വക്താവ് അറിയിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org