Latest News
|^| Home -> National -> വാഴ്ത്തപ്പെട്ട റാണി മരിയ ഭാരതസഭയുടെ അനുഗ്രഹം : കര്‍ദിനാള്‍ അമാത്തോ

വാഴ്ത്തപ്പെട്ട റാണി മരിയ ഭാരതസഭയുടെ അനുഗ്രഹം : കര്‍ദിനാള്‍ അമാത്തോ

Sathyadeepam

ഉദയ്നഗറിന്‍റെയും ഇന്‍ഡോറിന്‍റെയും മാത്രമല്ല, ഭാരതസഭയുടെ മുഴുവന്‍ അനുഗ്രഹമാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെന്നു വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരു സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ പറഞ്ഞു. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ്കന്‍ സന്യാസിനി സമൂഹത്തില്‍ നിന്ന് ഒരു വാഴ്ത്തപ്പെട്ടവളെക്കൂടി ലഭിക്കുന്നതിലൂടെ ഭാരതസഭ കൂടുതല്‍ അനുഗ്രഹീതമായി. പ്രാര്‍ഥനയില്‍ ജീവിതം ക്രമപ്പെടുത്തിയ പുണ്യവതിയാണു റാണി മരിയ. ആ സമര്‍പ്പിതയുടെ ലളിതജീവിതവും പാവങ്ങള്‍ക്കായുള്ള സേവനസന്നദ്ധതയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും മാതൃകയാണ്. റാണി മരിയയില്‍ നിന്നു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ഉണര്‍വും പ്രചോദനവും ലഭിക്കും. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥന സദസിനു ചൊല്ലിക്കൊടുത്താണ് കര്‍ദിനാള്‍ അമാത്തോ സന്ദേശം അവസാനിപ്പിച്ചത്.

Leave a Comment

*
*