ബെനഡിക്ട് പതിനാറാമന്‍ എമരിത്തൂസ് പാപ്പ 90-ാം ജന്മദിനമാഘോഷിച്ചു

ബെനഡിക്ട് പതിനാറാമന്‍ എമരിത്തൂസ് പാപ്പ 90-ാം ജന്മദിനമാഘോഷിച്ചു

വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ തൊണ്ണൂറാം ജന്മദിനമായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍. ഈസ്റ്ററായതിനാല്‍ ചെറിയ തോതിലുള്ള ജന്മദിനാഘോഷം ഈസ്റ്ററിനു പിറ്റേന്നാണ് അദ്ദേഹത്തിന്‍റെ താമസസ്ഥലമായ മാറ്റെര്‍ എക്ലേസിയാ കോണ്‍വെന്‍റില്‍ നടത്തിയത്. തന്‍റെ ജന്മനാടായ ജര്‍മ്മനിയിലെ ബവേറിയയില്‍ നിന്നുള്ള അമ്പതോളം അതിഥികള്‍ക്കൊപ്പമായിരുന്നു ബെനഡിക്ട് പതിനാറാമന്‍റെ ജന്മദിനാഘോഷം. ബവേറിയന്‍ ഭക്ഷണപാനീയങ്ങള്‍ ആസ്വദിച്ച മാര്‍പാപ്പയ്ക്കായി ബവേറിയന്‍ സംഗീതവിരുന്നും അരങ്ങേറി. അദ്ദേഹത്തിന്‍റെ ജ്യേഷ്ഠസഹോദരന്‍ മോണ്‍.ജോര്‍ജ് റാറ്റ്സിംഗറും ബവേറിയന്‍ പ്രധാനമന്ത്രിയും അതിഥികള്‍ക്കൊപ്പം എത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org