ബെനഡിക്ട് പതിനാറാമന്‍ മരണാസന്നനല്ലെന്നു സെക്രട്ടറി

ബെനഡിക്ട് പതിനാറാമന്‍  മരണാസന്നനല്ലെന്നു സെക്രട്ടറി

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മരണാസന്നനായി കഴിയുകയാണെന്ന വാര്‍ത്ത അദ്ദേഹത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗ്വാന്‍സ്വീന്‍ നിഷേധിച്ചു. ആര്‍ച്ചുബിഷപ് ഗ്വാന്‍സീന്‍ പറഞ്ഞതായി സമൂഹമാധ്യമ ങ്ങളില്‍ പ്രചരിച്ച ചില വാക്യങ്ങളാണ് വാര്‍ത്തയ്ക്കു നിദാനമായത്. "ബെനഡിക്ട് പതിനാറാമന്‍ സാവധാനം അണയുന്ന ഒരു മെഴുകുതിരിയാണ്. പരസഹായം കൂടാതെ നടക്കാനോ ദിവ്യബലിയര്‍പ്പിക്കാനോ അദ്ദേഹത്തിനു കഴിയുന്നില്ല." എന്നതായിരുന്നു ഉദ്ധരണി. എന്നാല്‍ ഇതു തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ആര്‍ച്ചുബിഷപ് ഗാന്‍ സ്വീന്‍ വിശദീകരിച്ചു. കഴിഞ്ഞയാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ വത്തിക്കാനിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇരുവരും ആഹ്ലാദപൂര്‍വം സമയം ചെലവിട്ടു. സഹോദരന്‍ ജര്‍മ്മനിയിലേയ്ക്കു മടങ്ങിപോകുകയും ചെയ്തുവെന്ന് ആര്‍ച്ചുബിഷപ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org