മികച്ച ബാലഭവനുള്ള അവാര്‍ഡ്

മികച്ച ബാലഭവനുള്ള അവാര്‍ഡ്

പാലാ: കെയര്‍ഹോംസ് പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ രൂപതയിലെ മികച്ച ബാലഭവനുള്ള 2016-17 ലെ അവാര്‍ഡ് ചേര്‍പ്പുങ്കല്‍ ഇന്‍ഫന്‍റ് ജീസസ് ബാലഭവന് ലഭിച്ചു. പാലാ സിഎംസി പ്രൊവിന്‍സിന്‍റെ നേതൃത്വത്തില്‍ 1979-ല്‍ ആരംഭിച്ച ചേര്‍പ്പുങ്കല്‍ ബാലഭവനില്‍ ഇതിനോടകം ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്ക് അഭയമേകി വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 23 പെണ്‍കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതരരംഗത്തും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മികച്ച നേട്ടം കൈവരിച്ചാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. പഠനത്തില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്, തൊഴില്‍ പരിശീലനം, കലാ-കായിക പരിശീലനം, ജൈവകൃഷി പ്രോത്സാഹനം എന്നിവയിലൂടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്കുന്നു. മദര്‍ സിസ്റ്റര്‍ ലില്ലി പനയ്ക്കല്‍, സിസ്റ്റര്‍ ജീന്‍ ക്ലെയര്‍ പള്ളത്തുകുഴി, സി സ്റ്റര്‍ ലോറന്‍സ് കാര്യപ്പുറം തുടങ്ങിയവര്‍ കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. പാലാ രൂപത കെയര്‍ഹോംസിന്‍റെ രണ്ടാമത് വാര്‍ഷിക സമ്മേളനത്തില്‍ വച്ച് സിസ്റ്റര്‍ ജീന്‍ ക്ലെയര്‍ പള്ളത്തുകുഴി, സിസ്റ്റര്‍ ലോറന്‍സ് കാര്യപ്പുറം എന്നിവര്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org