“ഭരണഘടനാ മാറ്റം ക്രൈസ്തവര്‍ക്കു ദുരന്തമാകും”

ഭാരതത്തിന്‍റെ ഭരണഘടനയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ച് വലിയ ദുരന്തമാകാനിടയുണ്ടെന്ന് കോട്ടാര്‍ ബിഷപ് നസറീന്‍ സൂസ അഭിപ്രായപ്പെട്ടു. ആ ദിവസം ക്രൈസ്തവരെ സംബന്ധിച്ചു ഭയാശങ്കകളുടേതാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഭാരതത്തിന്‍റെ സമകാലീന സാഹചര്യങ്ങളെ വിലയിരുത്തി പ്രതികരിക്കുകയായിരുന്നു ബിഷപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി അടുത്ത അഞ്ചു വര്‍ഷത്തെ ഭരണവും മുന്നില്‍ കാണുകയാണ്.

ബിജെപിയുടെ നിലപാടില്‍ ഭാരതം ഹിന്ദുരാജ്യമാകണം. മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനെ എതിരിടാന്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നാണവരുടെ പക്ഷം. പാശ്ചാത്യരാജ്യങ്ങളെല്ലാം ക്രൈസ്തവ രാജ്യങ്ങളാകയാല്‍ ഭാരതം ഹിന്ദുരാജ്യമാകേണ്ടതുണ്ടെന്നും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളൊക്കെയും മതേതര രാജ്യങ്ങളാണ് — ബിഷപ് സൂസ വിശദീകരിച്ചു.

2007 ല്‍ ക്രൈസ്തവര്‍ക്കെതിരെ എഴുനൂറിലേറെ അതിക്രമങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ബിഷപ് സൂചിപ്പിച്ചു. ഭരണ ഘടനയില്‍ മാറ്റങ്ങളുണ്ടായാല്‍ ഇതു കൂടുതല്‍ വഷളാകും. മതന്യൂനപക്ഷങ്ങള്‍ ഭാരതത്തില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ന്യൂനപക്ഷാവകാശങ്ങള്‍ നിരന്തരം ഹനിക്കപ്പെടുകയാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org