ഭാരതമാതാ കോളജിന് അവാര്‍ഡ്

ഭാരതമാതാ കോളജിന് അവാര്‍ഡ്

ആലുവ: കേരള ജൈവ കര്‍ഷക സമിതിയുടെ രജതജൂബിലിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നടത്തിയ മത്സരത്തില്‍ ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കു മികച്ച സംഭാവനകള്‍ നല്കിയ അഞ്ചു കലാലയങ്ങളില്‍ ഒന്നായി ആലുവ, ചൂണ്ടി ഭാരതമാതാ കോ ളജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ആര്‍ട്സ് തിരഞ്ഞെടുക്കപ്പെട്ടു.

കോളജിലെ എന്‍എസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ചൂണ്ടി-പൂക്കാട്ടുപടി റോഡിന്‍റെ വശങ്ങളില്‍ തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ച 'തണലാകാം തണലേകാം' പദ്ധതി. ചൂണ്ടി നിവാസികള്‍ക്ക് ഇരുപതിനായിരത്തോളം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്ത 'ചൂണ്ടിക്കൊരു പഴത്തോട്ടം' പദ്ധതി എന്നിവ വിധികര്‍ത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. കോളജ് കാമ്പസില്‍ ഏകദേശം പത്തു സെന്‍റ് സ്ഥലത്തും ഇരുനൂറിലധികം ഗ്രോബാഗുകളിലുമായി വഴുതന, വെണ്ട, പയര്‍, പാവലം, പടവലം, പച്ചമുളക്, കോളിഫ്ളവര്‍, വാഴ, പാഷന്‍ ഫ്രൂട്ട് തുടങ്ങിയവ കൃഷി ചെയ്യുന്നു. കോളജിലെ എന്‍എസ്എസ് നേതൃത്വം നല്കുന്ന ജൈവകൃഷിക്കു ഹോര്‍ട്ടികള്‍ച്ചര്‍ ക്ലബിന്‍റെകൂടി പിന്തുണയുണ്ട്.

കേരള ജൈവ കര്‍ഷക സമിതിയുടെ അവാര്‍ഡ് എം.ജി. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയില്‍ നിന്നും കോളജ് പ്രിന്‍സിപ്പല്‍ ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org