“ഭീകരാക്രമണം കൂടുതല്‍ ഇന്ത്യയും പാകിസ്ഥാനുമടക്കമുള്ള രാജ്യങ്ങളില്‍ “

2016-ല്‍ ലോകവ്യാപകമായി നടന്ന ഭീകരാക്രമണങ്ങളില്‍ പകുതിയും ഇന്ത്യയും പാകിസ്ഥാനുമടക്കമുള്ള അഞ്ചു രാജ്യങ്ങളിലാണ് നടന്നതെന്ന് അമേരിക്കയിലെ ഭീകരവിരുദ്ധ പ്രവര്‍ത്തക സമിതിയുടെ കോഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ സിബറല്‍ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ച്ചുമെന്‍റിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015-നെ അപേക്ഷിച്ച് 2016 ല്‍ ഭീകരാക്രമണങ്ങള്‍ കുറവായിരുന്നു വെന്നും അദ്ദേഹം വിശദീകരിച്ചു. 2016-ലെ ഭീകരാക്രമണങ്ങളില്‍ 55 ശതമാനവും നടന്നിട്ടുള്ളത് ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ്. ഭീകരാക്രമണം മൂലമുണ്ടായ മരണങ്ങള്‍ 75 ശതമാനവും നടന്നത് ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org