ഭിന്നശേഷിയുള്ളവര്‍ക്കായി തൊഴില്‍ പരിശീലനം

ഭിന്നശേഷിയുള്ളവര്‍ക്കായി തൊഴില്‍ പരിശീലനം

Published on

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാ ഗമായ സഹൃദയ, ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നടപ്പാക്കിവരുന്ന സാമൂഹ്യാധിഷ്ഠിത പുനരധിവാസപദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭയിലെ അമ്പാടിമൂല പുലരി സ്വയം സഹായസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി എല്‍. ഇ.ഡി. ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിലെ പരിശീലക പത്മിനി ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി. സി.ബി.ആര്‍. കോ- ഓര്‍ഡിനേറ്റര്‍ സി. ജയ്സി ജോണ്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org