ഭിന്നശേഷിയുള്ള കുട്ടികളുടെ മുഖ്യധാരാവത്കരണത്തില്‍ മാതാക്കളുടെ പങ്ക് നിസ്തുലം- മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ഭിന്നശേഷിയുള്ള കുട്ടികളുടെ മുഖ്യധാരാവത്കരണത്തില്‍ മാതാക്കളുടെ പങ്ക് നിസ്തുലം- മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: ഭിന്നശേഷിയു ള്ള കുട്ടികളുടെ മുഖ്യധാരാവത്കരണത്തില്‍ മാതാക്കളുടെ പങ്ക് നിസ്തുലമെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോട്ടയം അതിരൂപതാ യുവജനസംഘടനയായ കെസിവൈഎല്‍ ഇടയ്ക്കാട് ഫൊറോനയുടെയും യുവജനവേദി ഷിക്കാഗോയുടെയും കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളെയും അവരുടെ മാതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച മാതൃദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാക്കളെ അംഗീകരിക്കുവാനും കരുതുവാനും മാതൃദിനാചരണങ്ങള്‍ വഴിയൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ മാതൃദിനസന്ദേശം നല്‍കി. പ്രശസ്ത സിനിമ സീരിയല്‍ താരം പ്രേംപ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു. ഫാ. ജെയിംസ് പൊങ്ങാനയില്‍, ജിന്‍സ് ജോര്‍ജ്, ജെറിന്‍ ജോസഫ്, റിയ ടോം, ഷൈജി ഓട്ടപ്പള്ളില്‍, സാബിന്‍ സാബു, ജോബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിന് അഡ്വ. ഫിജോ നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ള കുട്ടികളെ സംരക്ഷിക്കുന്ന മാതാക്കളെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ ഭിന്നശേ ഷിയുള്ള കുട്ടികള്‍ക്ക് വിവി ധ സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. കഷ്ടങ്ങളെ ഇഷ്ടങ്ങളായി മാറ്റിയ മാതൃഭാവത്തിന് ആദരവ് സമര്‍പ്പിക്കുന്നതിനായി 'അമ്മത്തണല്‍' എന്ന പേരില്‍ സംഘടിപ്പിച്ച മാതൃദിനാചരണത്തില്‍ ഭിന്നശേഷിയു ള്ള മുന്നൂറിലധികം കുട്ടികളും അവരുടെ മാതാക്കളും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org