ജൂബിലിയുടെ ഭാഗമായി ഭൂമിദാനം ചെയ്തു

ജൂബിലിയുടെ ഭാഗമായി ഭൂമിദാനം ചെയ്തു

കൊച്ചി: ഫാ. മാര്‍ട്ടിന്‍ പോള്‍ കാളാംപറമ്പിലിന്‍റെ പൗരോഹിത്യ രജതജൂബിലി യുടെ ഭാഗമായി റോസിലി പൗലോസ് പുത്തന്‍പുരയ്ക്കല്‍ എന്ന സ്ത്രീക്ക് വീട് വയ്ക്കാന്‍ മലയാറ്റൂരില്‍ 3.5 സെന്‍റ് ഭൂമി ദാനം ചെയ്തു. സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിന്‍റെ സാന്നിദ്ധ്യത്തില്‍ ഫാ. മാര്‍ട്ടിന്‍ പോള്‍, മാതാവ് ഗ്രേസിപോള്‍, സഹോദരന്‍ റോയിപോള്‍ എന്നിവരാണ് ഭൂമി സംബന്ധിച്ച രേഖ കൈമാറിയത്. ഭൂമി ലഭിച്ച കുടുംബത്തിന് വീട് പണിതു നല്‍കുമെന്ന് റോജി എം.ജോണ്‍ എം.എല്‍.എ. യോഗത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

നീലീശ്വരം അസംപ്ഷന്‍ മോണസ്റ്ററി പാരീഷ് ഓഡിറ്റോറിയത്തില്‍ നടന്ന ചട ങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ബിഷപ് മാര്‍ ജോ സ് ചിറ്റുപറമ്പില്‍, ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ജസ്റ്റീസ് പി.കെ. ഷം സുദ്ദീന്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.

വികാരി ഫാ. ജെയിംസ് പുതുശ്ശേരി, പി.ടി. തോമസ് എംഎല്‍എ, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കെ. ബാബു, അഡ്വ. ജോസ് തെറ്റയില്‍, കെ.പി. ധനപാലന്‍, പി.ജെ. ജോയി, എം.വി. മാണി, സാജു പോള്‍, ഫാ. ഡോ. ജേക്കബ് മണ്ണാറ പ്രയില്‍ കോര്‍ എപ്പിസ്കോ പ്പ, സാംസണ്‍ ചാക്കോ, പി.ടി. പോള്‍, അനിമോള്‍ ബേബി, ഷേര്‍ളി ജോസ്, വിജി റെജി, സിസ്റ്റര്‍ വിന്‍സി കോനുകുടി, ജോസ് മാവേലി, ഫാ. ജോര്‍ജ് നേരേവീട്ടില്‍, കെ.പി. ബേബി, ബെന്നി മൂഞ്ഞേലി, പോള്‍സണ്‍ കാളാംപറമ്പില്‍, അഡ്വ. ചാര്‍ളി പോള്‍, ഡോ. ഡിന്നി ചാള്‍സ്, ഫാ. മാര്‍ട്ടിന്‍ പോള്‍ കാളാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org