ഭ്രൂണഹത്യാനിയമം: ബ്രസീല്‍ പള്ളികളില്‍ കൂട്ടമണി മുഴക്കി

ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതു സംബന്ധിച്ച വിചാരണ സുപ്രീം കോടതിയില്‍ ആരംഭിക്കുന്ന ദിവസം നിശ്ചിത സമയത്ത് ബ്രസീലിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും മണി മുഴക്കി. ബ്രസീലിലെ നിലവിലെ നിയമമനുസരിച്ച് മാതാവിന്‍റെ രോഗമുള്‍പ്പെടെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഭ്രൂണഹത്യ നിയമപരമായി അനുവദിച്ചിട്ടുള്ളൂ. ഇതിന്‍റെ ഭരണഘടനാസാധുത പരിശോധിക്കുന്ന വിചാരണയാണ് സുപ്രീം കോടതിയില്‍ ആരംഭിച്ചത്. വിധി എന്നു പ്രസ്താവിക്കുമെന്നു പറഞ്ഞിട്ടില്ല. പാര്‍ലിമെന്‍റില്‍ 7 അംഗങ്ങളുള്ള ഒരു സോഷ്യലിസ്റ്റ് രാഷ്ട്രീയപാര്‍ട്ടിയാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ലോകാത്ഭുതങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന റിയോ ഡി ജനീറോയിലെ ക്രിസ്തുവിന്‍റെ പ്രതിമയ്ക്കു മുമ്പില്‍ മണി മുഴക്കുന്നതിനു നേതൃത്വം നല്‍കിയത് കാര്‍ഡിനല്‍ ഒരാനി ടെംപെസ്റ്റയാണ്. ജീവന്‍റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തെ ബോധവത്കരിക്കാനാണ് സഭയാഗ്രഹിക്കുന്നതെന്നും ഒരു മരണസംസ്കാരം ഈ ലോകത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും കാര്‍ഡിനല്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org