ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ അയര്‍ലണ്ടില്‍ കത്തോലിക്കരുടെ വന്‍പ്രകടനങ്ങള്‍

ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ അയര്‍ലണ്ടില്‍ കത്തോലിക്കരുടെ വന്‍പ്രകടനങ്ങള്‍

ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെ പ്രതിഷേധിക്കുന്നതിന് അയര്‍ലണ്ടിലെ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നിരവധി പ്രകടനങ്ങള്‍ നടത്തി, ആകെ ഒരു ലക്ഷത്തിലധികം വിശ്വാസികള്‍ ഇതിനായി തെരുവിലിറങ്ങി. അനുകമ്പാര്‍ദ്രവും പുരോഗമനാത്മകവുമായ ഒരു സമൂഹത്തില്‍ ഭ്രൂണഹത്യയ്ക്ക് ഒരിക്കലും സ്ഥാനമില്ലെന്നു പ്രതിഷേധത്തിന്‍റെ സംഘാടകര്‍ പറഞ്ഞു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനായി അയര്‍ലണ്ടില്‍ വന്‍പ്രചാരണമാണ് ബന്ധപ്പെട്ടവര്‍ നടത്തി വന്നിരുന്നത്. ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകളും വ്യക്തികളും അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കുക ഒരു ലക്ഷ്യമാക്കിയെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങള്‍ അവര്‍ക്കൊപ്പമില്ലെന്നു തെളിയിക്കുന്നതിനാണ് പതിനായിരക്കണക്കിനു മനുഷ്യരെ പങ്കെടുപ്പിച്ചുകൊണ്ട് തെരുവിലുള്ള പ്രക്ഷോഭങ്ങള്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടത്.

അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനില്‍ നടത്തിയ റാലിയില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. യൂറോപ്യന്‍ നഗരങ്ങളില്‍ ഇത്രയധികം ആളുകളെ സംഘടിപ്പിച്ചെത്തിക്കുക നിസ്സാരമല്ല. ഭ്രൂണഹത്യാവിഷയത്തിലെ സഭാനിലപാടിനുള്ള ജനപിന്തുണയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. അമ്മയുടെയും ഉദരത്തിലെ ശിശുവിന്‍റെയും ജീവിക്കാനുള്ള അവകാശം സമാനമാണെന്ന് 1983-ലെ ഭരണഘടനാഭേദഗതിയിലൂടെ അംഗീകരിച്ചിരുന്നു. ഇതിനു മാറ്റം വരുത്താനുള്ള ബില്‍ വരുന്ന മെയ് മാസത്തില്‍ ഐറിഷ് പാര്‍ലിമെന്‍റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബില്ലിനെതിരെ സഭ പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org