ഭ്രൂണഹത്യാ ക്ലിനിക് സൗജന്യ ആതുരാലയമായി മാറി

ഭ്രൂണഹത്യാ ക്ലിനിക് സൗജന്യ ആതുരാലയമായി മാറി

മൂന്നു വര്‍ഷം മുമ്പു വരെ അമേരിക്കയിലെ വിര്‍ജീനിയയില്‍ ഭ്രൂണഹത്യാ ക്ലിനിക്കായി പ്രവര്‍ത്തിച്ച സ്ഥലം ഇപ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ആതുരാലയമായി മാറി. പ.കന്യകാമറിയത്തിന്‍റെ പേരിലുള്ള ഈ ക്ലിനിക് കഴിഞ്ഞ മാസമാണ് സൗജന്യസേവനത്തിനായി തുറന്നു കൊടുത്തത്. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത പാവപ്പെട്ടവര്‍ക്കു ചികിത്സ ദുഷ്കരമായ സാഹചര്യത്തിലാണ് ഇത്തരം ക്ലിനിക്കുകളുടെ പ്രസക്തി. ഭ്രൂണഹത്യാ ക്ലിനിക് 2015-ല്‍ പ്രവര്‍ത്തനമവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ആര്‍ലിംഗ്ടണ്‍ രൂപതയുടെ ജീവകാരുണ്യവിഭാഗം ഇതു വിലയ്ക്കു വാങ്ങുകയായിരുന്നു. സന്നദ്ധപ്രവര്‍ത്തകരായ ഡോക്ടര്‍മാരും നഴ്സുമാരും ദ്വിഭാഷികളുമാണ് ഇവിടെ ജോലി ചെയ്യുന്നത്. കുടിയേറ്റക്കാരായ ആളുകളാണ് ആശുപത്രിയുടെ സേവനം പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. ആശുപത്രിയിലെത്തുന്നവരോടു ഈ കെട്ടിടത്തിന്‍റെ പഴയ ചരിത്രം സന്നദ്ധപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു ബോധവത്കരണമെന്ന നിലയ്ക്കാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org