ബൈബിള്‍ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം

Published on

കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലൂമെന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലേക്ക് ബൈബിളിലെ ഏതെങ്കിലും ഒരു ഉപമ സമകാലികമായി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ക്ഷണിക്കുന്നു. പാരിഷ്, ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നീ കാറ്റഗറികളിലാണ് മത്സരം. മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ചിത്രീകരണത്തിന് ടൈറ്റില്‍സും എന്‍ഡ്ക്രെഡിറ്റും ഉള്‍പ്പെടെ 5-8 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരിക്കണം. പങ്കെടുക്കുന്ന വിവരം ഒക്ടോബര്‍ 15-നു മുമ്പ് അറിയിക്കുകയും ഫിലിമിന്‍റെ കോപ്പികള്‍ 2017 നവംബര്‍ 10 നോ അതിനുമുമ്പോ സമര്‍പ്പിക്കുകയും വേണം. മികച്ച ഷോര്‍ട്ട്ഫിലിം, സംവിധായകന്‍, നടന്‍, നടി എന്നിങ്ങനെ അവാര്‍ഡുകളും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ഷോര്‍ട്ട്ഫിലിമുകള്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും പ്രശസ്തിഫലകവും സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്. അപേക്ഷാ ഫോം www.keralabiblesociety.com-ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍സണ്‍ പുതുശ്ശേരി, സെക്രട്ടറി, കെസിബിസി ബൈബിള്‍ കമ്മീഷന്‍, പിഒസി, പാലാരിവട്ടം; ഫോണ്‍: 04842805897.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org