ഫാ. വിന്‍സെന്‍റ് നെല്ലായിപറമ്പില്‍ ബിജ്നോര്‍ മെത്രാന്‍

ഫാ. വിന്‍സെന്‍റ് നെല്ലായിപറമ്പില്‍ ബിജ്നോര്‍ മെത്രാന്‍

ബിജ്നോര്‍ രൂപതയുടെ പുതിയ മെത്രാനായി ഫാ. വിന്‍സെന്‍റ് നെല്ലായിപറമ്പിലിനെ മാര്‍പാപ്പ നിയമിച്ചു. വത്തിക്കാനിലും സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലും ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു.

ഉത്തരാഖണ്ഡിലെ ബിജ്നോര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിതനായ ഫാ. വിന്‍സെന്‍റ് നെല്ലായിപ്പറമ്പില്‍ ഇരിങ്ങാലക്കുട രൂപതയില്‍ പറപ്പൂക്കര ഇടവകയിലെ നെല്ലായിപറമ്പില്‍ ലോനപ്പന്‍-റോസി ദമ്പതികളുടെ മകനായി 1971 മേയ് 30-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1987-ല്‍ ബിജ്നോര്‍ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. അലഹബാദ് റീജണല്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയശേഷം 1999-ല്‍ വൈദികനായി.

ഉത്തരാഖണ്ഡിലെ ബഹുഗുണ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും ബംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് ബിരുദവും നേടിയശേഷം വിവിധ മേഖലകളില്‍ അജപാലന ശുശ്രൂഷകള്‍ ചെയ്തു. രൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, ഫോര്‍മേഷന്‍ കോര്‍ഡിനേറ്റര്‍, അലഹാബാദ് റീജണല്‍ സെമിനാരിയില്‍ അധ്യാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org