ഇറ്റലിയില്‍ ജനനനിരക്ക് കുത്തനെ കുറയുന്നു. ഒരു സ്ത്രീക്ക് 1.32 എന്നതായിരുന്നു 2017-ലെ ജനനനിരക്ക്. ജനസംഖ്യ ഒരേ നിലയില്‍ തുടരണമെങ്കില്‍ ചുരുങ്ങിയത് 2.1 ആയിരിക്കണം ഈ നിരക്ക്. 2018-ല്‍ നിരക്ക് ഇതിനേക്കാള്‍ കുറയുമെന്നാണു സൂചന. വിവാഹങ്ങളുടെ എണ്ണവും കുറയുകയാണ്. 2016-ല്‍ 203000 വിവാഹങ്ങളാണ് ഇറ്റലിയില്‍ നടന്നതെങ്കില്‍ 2018-ല്‍ ഇത് 191000 ആയി കുറഞ്ഞു.