ബിഷപ് ബേസില്‍ ഭൂരിയ കാലം ചെയ്തു

ബിഷപ് ബേസില്‍ ഭൂരിയ കാലം ചെയ്തു

മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ് ബേസില്‍ ഭൂരിയ (65) കാലം ചെയ്തു. ജാബുവയിലെ മേഘ്‌നഗറിലെ കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ കബറടക്കം നടത്തി. കോവിഡ് രോഗബാധിതനായ അദ്ദേഹം ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. 1956 മാര്‍ച്ച് 8 ന് ജാബുവ രൂപതയിലെ പഞ്ച്കുയിയിലാണ് ബിഷപ്പ് ബേസില്‍ ജനിച്ചത്. 1979 ജൂണ്‍ 30-ന് അദ്ദേഹം സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡ് (എസ്‌വിഡി) സമൂഹത്തില്‍ ചേര്‍ന്നു. 1986 മെയ് 2-ന് തിരുപ്പട്ടം സ്വീകരിച്ചു. ഗുജറാത്തിലെ ബറോഡ രൂപതയ്ക്കു കീഴിലുള്ള മുവാലിയയിലെ അസിസ്റ്റന്റ് വികാരി, ഇന്‍ഡോര്‍ രൂപതയിലെ സെന്റ് തോമസ് സെമിനാരി വൈസ് റെക്ടര്‍, ഇന്‍ഡോര്‍ സെന്റ് തോമസ് സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. മധ്യ ഇന്ത്യന്‍ പ്രവിശ്യയിലെ പ്രോവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗമായി സേവനം ചെയ്തു വരുന്നതിനിടെ 2015 ജൂലൈ 18-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ജാബുവയിലെ മൂന്നാമത്തെ ബിഷപ്പായി നിയമിച്ചത്.
ഇന്‍ഡോറില്‍ നിന്നു 150 കി.മീറ്റര്‍ അകെലയുള്ള നഗരമാണ് ജാബുവ. അവിടത്തെ ആദിവാസി ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള മെത്രാനാണ് ഇദ്ദേഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org