മുന്‍ പൈലറ്റായ മെത്രാന്‍ പുതിയ രൂപതയിലേയ്ക്ക്

മുന്‍ പൈലറ്റായ മെത്രാന്‍ പുതിയ രൂപതയിലേയ്ക്ക്

അമേരിക്കയിലെ സാഗിനാവ് രൂപതയുടെ പുതിയ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ് റോബര്‍ട്ട് ഡി ഗ്രസിനെ നിയമിച്ചു. 2017 മുതല്‍ റാപിഡ് സിറ്റി രൂപതാദ്ധ്യക്ഷനായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. വിമാനം പറത്താനുള്ള ലൈസന്‍സ് നേടി കുറെക്കാലം വൈമാനികനായി ജോലി നോക്കിയ ശേഷമാണ് ബിഷപ് ഗ്രസ് സെമിനാരിയില്‍ ചേര്‍ന്നത്. ആദ്ധ്യാത്മികദൈവശാസ്ത്രത്തില്‍ റോമില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. മിഷിഗണില്‍ ഏതാണ്ട് 7000 ച.മൈല്‍ വിസ്തൃതിയുള്ള പ്രദേശമുള്‍ക്കൊള്ളുന്ന സാഗിനാവ് രൂപതയില്‍ ഒരു ലക്ഷം കത്തോലിക്കരുണ്ട്. രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് റോബര്‍ട്ട് ശ്വാസകോശാര്‍ബുദം ബാധിച്ച് 69-ാം വയസ്സില്‍ നിര്യാതനായതിനെ തുടര്‍ന്നാണ് ഇവിടെ പുതിയ മെത്രാനെ നിയമിക്കേണ്ടി വന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org