ബിഷപ് പോളി കണ്ണൂക്കാടന്‍ എന്‍ ബി സി എല്‍ സി ചെയര്‍മാന്‍

ബിഷപ് പോളി കണ്ണൂക്കാടന്‍ എന്‍ ബി സി എല്‍ സി ചെയര്‍മാന്‍

ബാംഗ്ലൂര്‍ കേന്ദ്രമായുള്ള എന്‍ബിസി എല്‍സിയുടെ ചെയര്‍മാനായി ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ ബിഷപ് പോളി കണ്ണൂക്കാടനെ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്ലീനറി യോഗം തിരഞ്ഞെടുത്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭാരത കത്തോലിക്കാസഭയിലെ മൂന്ന് വ്യക്തി സഭകളുടെയും സുവിശേഷാത്മക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ദേശീയ കേന്ദ്രമാണ് നാഷണല്‍ ബിബ്ളിക്കല്‍ കാറ്റെക്കെറ്റിക്കല്‍ ലിറ്റര്‍ജിക്കല്‍ സെന്‍റര്‍ (എന്‍ബിസിഎല്‍സി) ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സിബിസിഐ ദ്വൈവാര്‍ഷിക പ്ലീനറി സമ്മേളനത്തിലാണ് ബിഷപ്പ് പോളി കണ്ണൂക്കാടനെ തെരഞ്ഞെടുത്തത്.

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മൂന്ന് ദേശീയകേന്ദ്രങ്ങളുടെ ചെയര്‍മാന്‍മാരെയും തെരഞ്ഞെടുത്തു. ഭാരത കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ ഔദ്യോഗിക സാമൂഹ്യ സേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായി ബക്സര്‍ രൂപതാദ്ധ്യക്ഷനും പാറ്റ്ന അതിരൂപതയുടെ കോഅഡ്ജുതോര്‍ മെത്രാനുമായ ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുര തിരഞ്ഞെടുക്കപ്പെട്ടു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്‍റെ ചെയമാനായി മദ്രാസ് മൈലാപ്പൂര്‍ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് അന്തോണിസ്വാമിയെ വീണ്ടും തിരഞ്ഞടുത്തു. വടക്കേ ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൊസൈറ്റി ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍റെ ചെയര്‍മാനായി ഹസാരിബാഗ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോജോ ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു,

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org