ബിഷപ് വലേറിയന്‍ ഡിസൂസയ്ക്ക് അന്ത്യാഞ്ജലി

ബിഷപ് വലേറിയന്‍ ഡിസൂസയ്ക്ക് അന്ത്യാഞ്ജലി

അന്തരിച്ച ബിഷപ് ഡോ. വലേറിയന്‍ ഡിസൂസയ്ക്ക് അന്ത്യാഞ്ജലി. പാട്ടുകാരനായ മെത്രാന്‍ എന്നറിയപ്പെട്ടിരുന്ന പൂന രൂപതയുടെ ഈ മുന്‍ ബിഷപ്പിനു എണ്‍പത്താറു വയസ്സായിരുന്നു. നൂറുകണക്കിനു വിശ്വാസികളുടെയും നിരവധി വൈദികരുടെയും സന്യസ്തരുടെയും സാന്നിധ്യത്തില്‍ കബറടക്കം നടത്തി. ബിരുദപഠനത്തിനു ശേഷം വൈദികവിദ്യാര്‍ത്ഥിയായി ചേര്‍ന്ന ബിഷപ് വലേറിയന്‍ ഡിസൂസയുടെ പൗരോഹിത്യം 1961 ലായിരുന്നു. 1977 ല്‍ പൂന ബിഷപ്പായി നിയമിക്കപ്പെട്ടു. സി.ബി.സി.ഐ പശ്ചിമ മേഖലാ പ്രസിഡന്‍റ്. സിബിസിഐ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ലത്തീന്‍ മെത്രാന്‍സമിതി വൈസ്പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു ഗായകനായി സഭാ വേദികളില്‍ പ്രശസ്തനായിരുന്നു. സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കോര്‍ ഊനം പൊന്തിഫിക്കല്‍ കൗണ്‍സലില്‍ അംഗമായിരുന്നു. നാസിക് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും കുറച്ചു കാലം പ്രവര്‍ത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org