Latest News
|^| Home -> Kerala -> ധന്യന്‍ കദളിക്കാട്ടച്ചന്‍റെ ചരമവാര്‍ഷികം

ധന്യന്‍ കദളിക്കാട്ടച്ചന്‍റെ ചരമവാര്‍ഷികം

Sathyadeepam

പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 84-ാം ചരമവാര്‍ഷികം മേയ് 28-ന് പാലാ എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ആചരിക്കുന്നു. രാവിലെ 10-ന് ഇടുക്കി രൂപതാ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്‍റെ നേതൃത്വത്തില്‍ ആഘോഷമായ സമൂഹബലി. 11.30-ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷികപ്രാര്‍ത്ഥനകള്‍. 12-ന് ശ്രാദ്ധനേര്‍ച്ച വെഞ്ചെരിപ്പ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

ചരമവാര്‍ഷികത്തിന് ഒരുക്കമായി മേയ് 14 മുതല്‍ 17 വരെ ദിവ്യകാരുണ്യ ആരാധനയും ആത്മീയപ്രഭാഷണവും. മേയ് 18 മുതല്‍ 22 വരെ റവ. സിസ്റ്റര്‍ ഡോ. ട്രീസാ പാലയ്ക്കല്‍ എസ്എച്ച് ആന്‍റ് ടീമിന്‍റെ നേതൃത്വത്തില്‍ തിരുഹൃദയ കണ്‍വെന്‍ഷന്‍. മേയ് 14-17 വരെ രാവിലെ 7.30 മുതല്‍ 12.30 വരെ ദിവ്യകാരുണ്യാരാധന. ഉച്ചകഴിഞ്ഞ് 2-ന് പ്രഭാഷണം, മേയ് 18-22 രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞു 2.30 വരെ തിരുഹൃദയ കണ്‍വെന്‍ഷന്‍, ഉച്ചകഴിഞ്ഞ് 3-ന് വി. കുര്‍ബാന, നവനാള്‍ പ്രാര്‍ത്ഥന.

ഫാ. റോയി കണ്ണന്‍ചിറ, സി. ആന്‍മരിയ എസ്എച്ച്, റവ. ഡോ. ജോസഫ് തടത്തില്‍, ഡോ. ബ്രിന്‍സി മാത്യു, റവ. സി. ട്രീസ പാലയ്ക്കല്‍ എന്നിവരുടെ ആത്മീയ പ്രഭാഷങ്ങളുണ്ടായിരിക്കും.

റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, മദര്‍ അല്‍ഫോന്‍സ് തോട്ടുങ്കല്‍ എസ്എച്ച്, സി. ഡോ. മെര്‍ളിന്‍ അരീപ്പറമ്പില്‍ എസ്എച്ച്, സി. തെരേസ് കോയ്പ്പുറം എസ്എച്ച് എന്നിവര്‍ നേതൃത്വം നല്കും.

Leave a Comment

*
*