വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള രോഗശാന്തിക്ക് അംഗീകാരം

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള രോഗശാന്തിക്ക് അംഗീകാരം

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള അത്ഭുത രോഗശാന്തി വത്തിക്കാനിലെ കര്‍ദിനാള്‍മാരുടെ തിരുസംഘം അംഗീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സുപ്രധാന ഘട്ടമാണിത്. അത്ഭുതരോഗശാന്തി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദൈവശാസ്ത്രജ്ഞരുടെ സമിതി സ്ഥിരീകരിച്ചിരുന്നു. അതിനു മുമ്പ് മെഡിക്കല്‍ സംഘവും രോഗശാന്തിക്കു സ്ഥിരീകരണം നല്‍കിയിരുന്നു. കര്‍ദിനാള്‍ തിരുസംഘം വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കി വിലയിരുത്തിയാണ് രോഗശാന്തി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഇതോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുട്ടിക്കു ലഭിച്ച രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇനി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി നാമകരണം ചെയ്യുന്ന നടപടിക്രമങ്ങളാണ് പൂര്‍ത്തിയാകാനുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org