Latest News
|^| Home -> National -> വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി സ്ഥിരീകരിച്ചു

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി സ്ഥിരീകരിച്ചു

Sathyadeepam

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അത്ഭുത രോഗശാന്തി ലഭിച്ചത് വത്തിക്കാന്‍ സ്ഥിരീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ പ്രധാന ഘട്ടമാണ് അത്ഭുത രോഗശാന്തി സ്ഥിരീകരണം. വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരടക്കമുള്ളവരുടെ സമിതിയാണ് രോശാന്തി അംഗീകരിച്ചിരിക്കുന്നത്. രോഗശാന്തി ലഭിച്ചതു സംബന്ധിച്ച മെഡിക്കല്‍ രേഖകളും റിപ്പോര്‍ട്ടുകളും നേരത്തേ വത്തിക്കാനിലെ മെഡിക്കല്‍ സംഘം പരിശോധിച്ച് അംഗീകാരം നല്‍കിയിരുന്നു. തൃശൂര്‍ അതിരൂപതയിലെ പെരിഞ്ചേരിയില്‍ ചൂണ്ടല്‍ ജോഷി – ഷിബി ദമ്പതികളുടെ മകന്‍ ക്രിസ്റ്റഫറിനാണു വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അത്ഭുതരോഗശാന്തി ലഭിച്ചത്.

തൃശൂര്‍ പുത്തന്‍ചിറയില്‍ 1876 ഏപ്രില്‍ 26-ന് ജനിച്ച മറിയം ത്രേസ്യ 1914 മേയ് 17-നാണ് ഹോളിഫാമിലി സന്യാസസമൂഹം സ്ഥാപിച്ചത്. 1926 ജൂണ്‍ 8-ന് ദിവംഗതയായി. 2000 ഏപ്രില്‍ 9-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. കര്‍ദിനാള്‍മാരുടെ സമിതിയുടെ വിലയിരുത്തല്‍ പൂര്‍ത്തിയാകുന്നതോടെ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂര്‍ത്തിയാകുമെന്ന് നാമകരണ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന പോസ്റ്റുലേറ്റര്‍ റവ. ഡോ. ബെനഡിക്ട് വടക്കേക്കര, ഹോളി ഫാമിലി സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മി മാത്യു എന്നിവര്‍ അറിയിച്ചു.

Leave a Comment

*
*