ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ്

Published on

കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് ഏപ്രില്‍ 12, 13, 14 തീയതികളില്‍ സഭാ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിലും ആഗസ്റ്റ് 9, 10, 11 തീയതികളില്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷന്‍ സെന്‍ററില്‍വച്ചും നടക്കുന്നു. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കെസിബിസി ഫാമിലി കമ്മീഷനാണ് നേതൃത്വം നല്കുന്നത്.

ഫാ. പോള്‍ മാടശ്ശേരി (സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍), ഫാ. ബിജു (ഹോളിക്രോസ് കോട്ടയം), ഫാ. ജോഷി മയ്യാറ്റില്‍ (കൊച്ചി), ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്.റ്റി. (പാലാ), സിസ്റ്റര്‍ അഭയ എഫ്.സി.സി (എറണാകുളം), ഡോ. സുമ ജില്‍സണ്‍, കുഞ്ഞു മോള്‍, ജോഷി, സ്റ്റാലിന്‍ തോമസ്, കെ.സി. ഐസക് എന്നിവര്‍ അടങ്ങുന്ന ടീം ആയിരിക്കും ക്ലാസുകള്‍ നയിക്കുന്നത്. സൈന്‍ ലാംഗ്വേജിലായിരിക്കും ക്ലാസുകള്‍ നടക്കുന്നത്.

ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസ് (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ഫാമിലി കമ്മീഷന്‍റെ നേതൃത്വത്തില്‍ പിഒസിയില്‍ ആരംഭിച്ചിരിക്കുന്നു (വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9995028229, 9497605833, 9495812190, E: kcbcfamily commission @gmail.com, W: kcbcfamilycommission.org)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org