Latest News
|^| Home -> Kerala -> അന്ധബധിര പുനരധിവാസ പദ്ധതി

അന്ധബധിര പുനരധിവാസ പദ്ധതി

Sathyadeepam

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്‍റര്‍ നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ന്ത്രോപിക് ഇനിഷ്യേറ്റീവ്സിന്‍റെയും സഹകരണത്തോടെ ന ടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല നെറ്റ്വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച നെറ്റ്വര്‍ക്ക് മീറ്റിംഗിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് അസി. സെ ക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, അഡ്വക്കസി കണ്‍സല്‍ട്ടന്‍റ് ഷമീര്‍ ദലെ, കെഎസ്എസ്എസ് പേരന്‍റ്സ് നെറ്റ്വര്‍ക്ക് പ്രസിഡന്‍റ് രാജു കെ., പ്രോഗ്രാം ഓഫീ സര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അന്ധബധിര വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കളും അദ്ധ്യാപകരും മുതിര്‍ന്ന അന്ധബധിര വൈകല്യമുള്ള വ്യക്തികളും മീറ്റിംഗില്‍ പങ്കെടുത്തു. മീറ്റിംഗിനോടനുബന്ധിച്ച് നടത്തപ്പെട്ട ക്ലാസ്സുകള്‍ക്ക് സിറിയക് ചാഴികാടന്‍, ഷമീര്‍ ദലെ, സെന്‍സ് ഇന്‍റര്‍നാഷണല്‍ ഇന്ത്യ അഡ്വക്കസി ഓഫീസര്‍ പരഗ് നാംഡിയോ എന്നിവര്‍ നേതൃത്വം നല്‍കി. അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്സ് സെന്‍ററുമായ ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോ ഴ്സ് സെന്‍റര്‍ കോട്ടയം സോ ഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Comment

*
*