Latest News
|^| Home -> International -> അന്ധകന്യാസ്ത്രീകളുടെ സമൂഹം നവതിയാഘോഷിച്ചു

അന്ധകന്യാസ്ത്രീകളുടെ സമൂഹം നവതിയാഘോഷിച്ചു

Sathyadeepam

വി. ലുയിജി ഓറിയോണ്‍ അന്ധരായ സന്യാസിനിമാര്‍ക്കുവേണ്ടി ആരംഭിച്ച സഭ നവതിയാഘോഷിക്കുന്നു. പ.കുര്‍ബാനയുടെ ആരാധനയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന, അന്ധരായ വനിതകള്‍ക്കാണ് ഈ സമൂഹത്തില്‍ പ്രവേശനമുള്ളത്. ഇറ്റലിയില്‍ ലിറ്റില്‍ മിഷണറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസിനീസമൂഹത്തിന്‍റെ ഒരു ശാഖയെന്ന നിലയിലാണ് 1927 ആഗസ്റ്റ് 15 നു സാക്രമെന്‍റൈന്‍ സിസ്റ്റേഴ്സ് ഓഫ് ഡോണ്‍ ഒറിയോണ്‍ എന്നറിയപ്പെടുന്ന ഈ സമൂഹത്തിന്‍റെ സ്ഥാപനം. ഇപ്പോള്‍ ഇറ്റലിയ്ക്കു പുറമെ സ്പെയിന്‍, ഫിലിപ്പൈന്‍സ്, കെനിയ, അര്‍ജന്‍റീന, ബ്രസീല്‍, ചിലെ എന്നീ രാജ്യങ്ങളിലും ഈ സമൂഹത്തിനു ശാഖകളുണ്ട്.

പ്രാര്‍ത്ഥനാസഹായം തേടിയെത്തുന്നവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ മുഴുകിയാണ് ഇവര്‍ ദിനരാത്രങ്ങള്‍ ചിലവഴിക്കുന്നത്. പ്രാര്‍ത്ഥനാസഹായത്തിനുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നതിനു മാത്രമായി ഇവര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും സോഷ്യല്‍ മീഡിയായില്‍ സന്നിഹിതരാകുകയും ചെയ്യുന്നുണ്ട്. ആഴ്ചയില്‍ ഓരോ ദിവസവും ഓരോ നിയോഗങ്ങള്‍ക്കായാണ് ഇവരുടെ പ്രാര്‍ത്ഥന. തിങ്കളാഴ്ചകളില്‍ രോഗികള്‍ക്കും ചൊവ്വാഴ്ചകളില്‍ യുവജനങ്ങള്‍ക്കും ബുധനാഴ്ചകളില്‍ സമാധാനത്തിനും വ്യാഴാഴ്ചകളില്‍ ദൈവവിളിക്കും വെള്ളിയാഴ്ചകളില്‍ വയോധികര്‍ക്കും ശനിയാഴ്ചകളില്‍ കുട്ടികള്‍ക്കും ഞായറാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും വേണ്ടി ഇവര്‍ പ്രാര്‍ത്ഥിക്കുന്നു.

Leave a Comment

*
*