അന്ധബധിര പുനരധിവാസ പദ്ധതി – റിസോഴ്‌സ് ടീച്ചേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു

അന്ധബധിര പുനരധിവാസ പദ്ധതി – റിസോഴ്‌സ് ടീച്ചേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള റിസോഴ്‌സ് ടീച്ചേഴ്‌സിനായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം  കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ആന്‍സി മാത്യു, ഫാ. സുനില്‍ പെരുമാനൂര്‍, ഡോ. രാജീവ് കുമാര്‍ എന്‍, ഗീതമ്മ ടി.കെ, ജെസ്സി ജോസഫ്, ഷൈല തോമസ് എന്നിവര്‍ സമീപം.

കോട്ടയം: അന്ധബധിര ന്യൂനതകള്‍ അനുഭവിക്കുന്നവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള വിഭാഗത്തിലെ കോട്ടയം ജില്ലയിലുള്ള റിസോഴ്‌സ് ടീച്ചേഴ്‌സിന് ഏകദിന പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. അന്ധ ബധിര ന്യൂനതകള്‍ ഉള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതി സാമൂഹിക പ്രതിബദ്ധതയുടെയും സഹമനുഷ്യരോടുള്ള കരുതലിന്റെയും ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബിഹേവിയറല്‍ സയന്‍സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. രാജീവ്  കുമാര്‍ എന്‍. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സമഗ്ര ശിക്ഷ കേരള റിസോഴ്‌സ് ടീച്ചര്‍ ഗീതമ്മ ടി.കെ,  സി.ബി.ആര്‍ പ്രവര്‍ത്തകരായ ജെസ്സി ജോസഫ്, ആന്‍സി മാത്യു എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തോടനുബന്ധിച്ച് അന്ധബധിര പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസ്സുകളും തുടര്‍ കര്‍മ്മപരിപാടികളുടെ ആസൂത്രണവും നടത്തപ്പെട്ടു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ മുപ്പത്തഞ്ചോളം റിസോഴ്‌സ് ടീച്ചേഴ്‌സ് പങ്കെടുത്തുവെന്ന്‌ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org