രക്തദാനം നടത്തി മാതൃകയായി

രക്തദാനം നടത്തി മാതൃകയായി
Published on

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ രക്തദാനം നടത്തി മാതൃകയായി. കോവിഡ് 19 മഹാമാരിയുടെ ആശങ്കയിലും രക്തദാതാക്കളുടെ കുറവ് നികത്തി എറണാകുളം IMA രക്തബാങ്കിലേക്ക് മുന്നിട്ടിറങ്ങിയ സഹൃദയ സമരിറ്റന്‍സിന്‍റെ നിസ്വാര്‍ത്ഥ സേവനത്തെ പ്രത്യേകം അഭിനന്ദിച്ചു. രക്തദാതാക്കളുടെ കുറവ് നികത്തനായി ആദ്യഘട്ടത്തില്‍ ഇരുപതോളം വൈദികര്‍ രക്തദാനം നടത്തിയിരുന്നു. തുടര്‍ന്ന്, രണ്ടാം ഘട്ടം എന്നോണമാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ രക്തദാനം നടത്തിയത്. ആവശ്യമനുസരിച്ചു കൂടുതല്‍ പേര്‍ രക്തദാനത്തിനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. എറണാകുളം കങഅ രക്തബാങ്ക് അധികൃതര്‍ യുവജനങ്ങള്‍ക്കാവശ്യമായ ക്രമീകരണങ്ങളൊരുക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org