ബൊളീവിയന്‍ സംഘര്‍ഷം: സഭ മാദ്ധ്യസ്ഥത്തിന്

ബൊളീവിയായില്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ അക്രമാസക്തമായി തുടരുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മാദ്ധ്യസ്ഥ സംഭാഷണങ്ങള്‍ നടത്താന്‍ കത്തോലിക്കാ മെത്രാന്മാര്‍ രംഗത്തു വന്നു. അന്താരാഷ്ട്ര സമൂഹത്തിന്‍റെ ആവശ്യപ്രകാരമാണിത്. ഭരണാധികാരിയായിരുന്ന ഇവോ മൊറേല്‍സിനെ പുറത്താക്കി പുതിയ ഭരണകൂടം അധികാരത്തിലെത്തിയതോടെയാണു സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മൊറേല്‍സ് മെക്സിക്കോയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. മൊറേല്‍സിന്‍റെ ഭരണകാലത്ത് മെത്രാന്മാര്‍ അദ്ദേഹത്തിന്‍റെ കടുത്ത വിമര്‍ശകരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org