വിവേചനം: ബോസ്നിയന്‍ കത്തോലിക്കര്‍ പലായനം ചെയ്യുന്നു

വിവേചനം: ബോസ്നിയന്‍ കത്തോലിക്കര്‍ പലായനം ചെയ്യുന്നു

ബോസ്നിയ-ഹെര്‍സഗോവിനായില്‍ കത്തോലിക്കര്‍ക്കെതിരായ വിവേചനം മൂലം മാതൃരാജ്യം വിട്ടു പലായനം ചെയ്യുകയാണെന്ന് ബോസ്നിയന്‍ കാര്‍ഡിനല്‍ വിങ്കോ പുയിക് പ്രസ്താവിച്ചു. ഒരു വര്‍ഷം പതിനായിരത്തോളം കത്തോലിക്കര്‍ വീതം രാജ്യം വിട്ടു പോകുന്നു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. 1992-95 കാലത്തെ സംഘര്‍ഷം മൂലം രണ്ടര ലക്ഷത്തോളം കത്തോലിക്കരാണ് അഭയാര്‍ത്ഥികളായി പോയത്. രാജ്യത്തെ ആകെ കത്തോലിക്കരുടെ ഏതാണ്ട് പകുതിയായിരുന്നു ഇത്. യുദ്ധവേളയിലും ശേഷവും അക്രമങ്ങളും കൊള്ളയും മൂലം കത്തോലിക്കര്‍ രാജ്യം വിട്ടു. പലായനം ചെയ്യുകയും പുറത്താക്കപ്പെടുകയും ചെയ്ത കത്തോലിക്കരെ മടക്കി കൊണ്ടുവരാനുള്ള രാഷ്ട്രീയമോ ധനകാര്യപരമോ ആയ യാതൊരു നടപടികളും യുദ്ധാനന്തരം ബോസ്നിയ സ്വീകരിച്ചില്ല.- കാര്‍ഡിനല്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org