യുവജനങ്ങള്‍ കാലഘട്ടത്തിന്‍റെ മിഷനറിമാരാകാന്‍ വിളിക്കപ്പെട്ടവര്‍ — ബിഷപ് ക്രിസ്തുദാസ്

യുവജനങ്ങള്‍ കാലഘട്ടത്തിന്‍റെ മിഷനറിമാരാകാന്‍ വിളിക്കപ്പെട്ടവര്‍ — ബിഷപ് ക്രിസ്തുദാസ്

കത്തോലിക്ക യുവജനങ്ങള്‍ ഈ കാലഘട്ടത്തിന്‍റെ മിഷനറിമാരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് അഭിപ്രായപ്പെട്ടു. കെസിബിസി ആസ്ഥാന കാര്യാലയത്തില്‍ വെച്ചു നടന്ന കെസിവൈഎം -ന്‍റെ രൂപതാ ഡയറക്ടര്‍ — ആനിമേറ്റര്‍മാരുടെ സംയുക്ത യോഗം "ആത്മ 2020" ഉദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിവൈഎം സംസ്ഥാനപ്രസിഡന്‍റ് ബിജോ പി ബാബു അദ്ധ്യക്ഷത വഹിച്ചു. "യുവത്വം പ്രേഷിതത്വം രക്തസാക്ഷിത്വം"  എന്നത് ഈ വര്‍ഷത്തെ പഠനവിഷയമായി തീരുമാനിച്ചു. കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള കെസിവൈഎം രൂപത ഡയറക്ടറുമാരായ വൈദികരും, ആനിമേറ്റര്‍ സിസ്റ്റര്‍മാരും പങ്കെടുത്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, കെ സി ബി സി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു സി.എസ്.റ്റി, സംസ്ഥാന ഭാരവാഹികളായ ജെയ്സണ്‍ ചക്കേടത്ത്, ലിമിനെ ജോര്‍ജ്, ലിജേഷ് മാര്‍ട്ടിന്‍, അനൂപ് പുന്നപുഴ, സിബിന്‍ സാമുവേല്‍, അബിനി പോള്‍, ഡെനിയ സിസി ജയന്‍ എന്നിവര്‍ പ്രംസഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org