ബിഷപ് ഡോ. സൈമണ്‍ കായിപ്പുറം കാലം ചെയ്തു

ബിഷപ് ഡോ. സൈമണ്‍ കായിപ്പുറം കാലം ചെയ്തു
Published on

ഒഡീഷയിലെ ബാലസോര്‍ രൂപതാ ബിഷപ് ഡോ. സൈമണ്‍ കായിപ്പുറം കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലസോറിലെ ജ്യോതി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. കബറടക്കം ബാലസോര്‍ കത്തീദ്രലില്‍ നടത്തി. ആലപ്പുഴ തണ്ണീര്‍ മുക്കം കണ്ണങ്കര ഇടവകാംഗമായ ബിഷപ് കായിപ്പുറം 1980-ലാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സഭാംഗമായി വൈദികപട്ടമേറ്റത്. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റു നേടി. വിവിധ സെമിനാരികളിലും ദൈവശാസ്ത്ര കോളജുകളിലും അധ്യാപകനായിരുന്നു. ബാലസോര്‍ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി 2014 ജനുവരിയിലാണ് അഭിഷിക്തനായത്. ഒഡീഷ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറിയായിരുന്നു. ഒഡീഷയിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സെമിനാരിയിലെ പഠനകാലം മുതല്‍ ഒഡീഷയായിരുന്നു ബിഷപ് കായിപ്പുറത്തിന്‍റെ പ്രവര്‍ത്തന മേഖല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org