സര്‍ക്കാരിന്‍റെ മദ്യനയം അപകടകരം; ദുരന്ത സാധ്യതകള്‍ തള്ളിക്കളയാനാവില്ല – ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്

സര്‍ക്കാരിന്‍റെ മദ്യനയം അപകടകരം; ദുരന്ത സാധ്യതകള്‍ തള്ളിക്കളയാനാവില്ല – ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്

കൊച്ചി: സര്‍ക്കാരിന്‍റെ മദ്യനയം അപകടകരമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പറഞ്ഞു. പാലാരിവട്ടം പി.ഒ.സി. യില്‍ കെ.സി. ബി.സി മദ്യവിരുദ്ധ സമിതി യുടെ സംസ്ഥാനതല ഉന്നതാധികാര യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

പിഒസിയില്‍ ചേര്‍ന്ന സംസ്ഥാനതല ഉന്നതാധികാര നേതൃസമ്മേളനത്തില്‍ മദ്യ വിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. ദേവസ്സി പന്തലൂക്കാരന്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ. ജോസ് പുത്തന്‍ചിറ, യോഹന്നാന്‍ ആന്‍റണി. ആന്‍റണി ജേക്കബ് ചാവറ, സിസ്റ്റര്‍ റോസ്മിന്‍, തോമസുകുട്ടി മണക്കുന്നേല്‍, രാജന്‍ ഉറുമ്പില്‍, ഷിബു കാച്ചപ്പിള്ളി, തങ്കച്ചന്‍ വെളിയില്‍, ജോസ് ചെമ്പിശ്ശേരി, ബെനഡിക്ട് ക്രിസോസ്റ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫെബ്രുവരി 7, 8 തീയതികളില്‍ തൃശൂര്‍ ഡി.ബി.സി. എല്‍.സി. ഓഡിറ്റോറിയത്തില്‍ നടത്തുന്ന സമിതിയുടെ സംസ്ഥാനസമ്മേളനം സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറും. 8 ന് രാവിലെ 10 ന് ചേരുന്ന പ്രതിധിനി സമ്മേളനത്തില്‍ 'മദ്യാധികാരവാഴ്ചയ്ക്കെതിരെ ജനാധികാര വിപ്ലവം' എന്ന വിഷയത്തില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ വി. എം. സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org