ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലിന് അവാര്‍ഡ്

ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലിന് അവാര്‍ഡ്
Published on

അരുണാചല്‍പ്രദേശിലെ മിയാവു രൂപതയുടെ മെത്രാനായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലിന് ഹൂമന്‍ റൈറ്റ്സ് അവാര്‍ഡ്. വിദ്യാഭ്യാസ-ആതുര സേവന രംഗത്തെ സമഗ്രസംഭാവനകളെ മാനിച്ചാണ് അവാര്‍ഡു നല്‍കിയത്. ഡല്‍ഹിയിലെ ഇസ്ലാമിക് സ്റ്റഡി സെന്‍ററില്‍ വച്ചു നടന്ന സമ്മേളനത്തില്‍ ബിഷപ് പള്ളിപ്പറമ്പില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. അവഗണിക്കപ്പെടുന്വരുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. അരുണാചലിലെ ഏറ്റവും പിന്നോക്കക്കാരും നഷ്ടഭാഗ്യരുമായ ജനങ്ങളുടെ ബഹുമാനത്തിനും ഉന്നതിക്കുമായി അവാര്‍ഡു സ്വീകരിക്കുന്നതായി ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org