ഭാരതത്തിന്‍റെ മതേതരസ്വഭാവവും സമത്വദര്‍ശനവും നിലനിര്‍ത്തണം – ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഭാരതത്തിന്‍റെ മതേതരസ്വഭാവവും സമത്വദര്‍ശനവും നിലനിര്‍ത്തണം – ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഇന്ത്യയുടെ മതേതരസ്വഭാവവും സമത്വദര്‍ശനവും പരിപാലിക്കുകയും നിലനിര്‍ത്തുകയും ചെയ്യണമെന്ന് കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്യോസ് പറഞ്ഞു. കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) 21-ാമതു വാര്‍ഷിക ജനറല്‍ അസംബ്ലി പാലാരിവട്ടത്ത് പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഇന്ത്യയുടെ ചില കോണുകളില്‍ നടക്കുന്ന മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. മതവിശ്വാസം പ്രഘോഷിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഭരണഘടന നല്കുന്ന അവകാശത്തെ അധികാരികള്‍ ഉള്‍കൊള്ളണം. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാരും പൊതുസമൂഹവും മുന്നിട്ടിറങ്ങണം. ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെയും അല്മായ സംഘടനകളുടെയും പങ്ക് ഉറപ്പുവരുത്തുമെന്നും അല്മായ പ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ് പറഞ്ഞു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഷാജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. മോണ്‍സന്‍ കെ. മാത്യു, ഡോ. ജോസ്കുട്ടി ഒഴുകയില്‍, വി.കെ. ജോസഫ്, അഡ്വ. വര്‍ഗീസ് കോയിക്കര എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org