ക്രൈസ്തവര്‍ ലോകത്തെ പ്രകാശിപ്പിക്കുന്നവരാകണം – ബിഷപ് കാരിക്കശ്ശേരി

ക്രൈസ്തവര്‍ ലോകത്തെ പ്രകാശിപ്പിക്കുന്നവരാകണം – ബിഷപ് കാരിക്കശ്ശേരി

ക്രൈസ്തവര്‍ യേശുവില്‍നിന്ന് യഥാര്‍ത്ഥ ജ്ഞാനം സ്വീകരിച്ച് ലോകത്തെ പ്രകാശിപ്പിക്കുന്നവരാകണം. മതഗ്രന്ഥങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട സാംസ്കാരിക പശ്ചാത്തലമല്ല, ജീവിതത്തെ നിരന്തരം വെല്ലുവിളിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ദൈവികജ്ഞാനമാണ് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടത്. ഇതിന്, ദൈവശാസ്ത്രം ദൈവഹിതം ആരായുന്ന തുടര്‍പ്രക്രിയയായി മാറണമെന്ന് ബിഷപ് ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ തിയോളജി പഠിച്ച പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികനീതിയും സഹോദരസ്നേഹവും സ്വായത്തമാകുന്നതിനുള്ള വേദികളാവണം ദൈവശാസ്ത്ര പഠനക്ലാസുകള്‍, അദ്ദേഹം പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട,് ഫാ. ഷിബു സേവ്യര്‍ ഒസിഡി, ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org