മദ്യാസക്ത തലമുറകളെ സൃഷ്ടിച്ച് സര്‍ക്കാര്‍ നവകേരളം നിര്‍മ്മിക്കുന്നു – ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍

മദ്യാസക്ത തലമുറകളെ സൃഷ്ടിച്ച് സര്‍ക്കാര്‍ നവകേരളം നിര്‍മ്മിക്കുന്നു – ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍

പുതിയ മദ്യനയത്തിലൂടെ മദ്യാസക്ത തലമുറകളെ സൃഷ്ടിച്ചാണ് സര്‍ക്കാര്‍ നവകേരളം നിര്‍മ്മിക്കുന്നതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. "നവകേരള സൃഷ്ടി മദ്യാസക്തിയിലൂടെ" എന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത മദ്യനയം. മദ്യത്തിനും ലഹരികള്‍ക്കുമെതിരെയാണ് വനിതാ മതിലോ, മനുഷ്യമതിലോ സൃഷ്ടിക്കേണ്ടതെന്നും ബിഷപ് പറഞ്ഞു. എറണാകുളത്ത് പി.ഒ.സി.യില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ലീഡേഴ്സ് മീറ്റ്-2018" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

മദ്യത്തിന്‍റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുമെന്ന് ജനത്തിന് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ നിരന്തരം ലംഘിക്കുകയാണ്. നവകേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്താലയമാക്കി മാറ്റാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ മനുഷ്യ സ്നേഹികള്‍ മുന്നോട്ട് വരണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ലീഡേഴ്സ് മീറ്റില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്‍റണി, രാജു വല്യാറയില്‍, വൈ. രാജു, ആന്‍റണി ജേക്കബ് ചാവറ, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, തങ്കച്ചന്‍ വെളിയില്‍, ജോസ് ചെമ്പിശ്ശേരി, ഷിബു കാച്ചപ്പിള്ളി, തോമസ്കുട്ടി മണക്കുന്നേല്‍, ഫാ. ദേവസ്സി പന്തലുക്കാരന്‍, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org