രാജ്യത്തെയും ലോകത്തെയും സമാധാനത്തിലേക്കും സൗഹാര്‍ദ്ദത്തിലേക്കും നയിക്കുക: ബിഷപ് മസ്കരിനാസ്

രാജ്യത്തെയും ലോകത്തെയും സമാധാനത്തിലേക്കും സൗഹാര്‍ദ്ദത്തിലേക്കും നയിക്കുക: ബിഷപ് മസ്കരിനാസ്

രാജ്യത്തെയും ലോകത്തെയും സമാധാനത്തിലേക്കും സൗഹാര്‍ദ്ദത്തിലേക്കും നയിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് മതനേതാക്കള്‍ക്കുള്ളതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ്. സിക്ക് സാമൂഹ്യപരിഷ്ക്കര്‍ത്താവ് ഭായ് കനയ്യയുടെ നാനൂറാം ചരമവാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ വിവിധ മതനേതാക്കള്‍ക്കൊപ്പം പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും സൗഖ്യത്തിനും വേണ്ടി പ്രയത്നിക്കുന്നവരെയാണ് രാജ്യത്തിനും ലോകത്തിനും ഇന്നാവശ്യം. നമ്മെ സംബന്ധിച്ച് വിദ്വേഷവും വിഭജനവും മുറിവുകളും ആവശ്യത്തില്‍ കൂടുതലുണ്ട്. വിദ്വേഷം വിതയ്ക്കുന്നവരെ തിരിച്ചറിയണമെന്നും സ്നേഹം പടര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. ഭായ് കനയ്യയുടെ അനുസ്മരണ സമ്മേളനം വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ചുള്ള മതാന്തര ഐക്യവേദിയുമായി. സിക്കുകാര്‍ക്കു മാത്രമല്ല അവരെ എതിര്‍ത്തവര്‍ക്കും സ്വീകാര്യനും സമീപസ്ഥനുമായിരുന്നു ഭായ് കനയ്യയെന്നും ബിഷപ് മസ്കരിനാസ് അനുസ്മരിച്ചു. റെഡ്ക്രോസ് ഇന്‍റര്‍നാഷണല്‍ കമ്മിറ്റി, ഡല്‍ഹി ഗുരുദ്വാര മനേജിംഗ് കമ്മിറ്റി, സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, രാജീവ്ഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലോ എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org