കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിരവികസനം സാധ്യമാക്കണം -ആര്‍ച്ചുബിഷപ് മാത്യു മൂലക്കാട്ട്

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിരവികസനം സാധ്യമാക്കണം -ആര്‍ച്ചുബിഷപ് മാത്യു മൂലക്കാട്ട്

ജീവിത സാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കുവാന്‍ സാമൂഹ്യശുശ്രൂഷകര്‍ മുന്‍ഗണന നല്‍കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു. കെസിബിസിയുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷന്‍റെ ആഭിമുഖ്യത്തിലുള്ള കേരള സര്‍വീസ് ഫോറം സംഘടിപ്പിച്ച വിവിധ രൂപതകളില്‍ നിന്നുള്ള സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ് മൂലക്കാട്ട്.

കെസിബിസി ജസ്റ്റീസ് ആന്‍റ് പീസ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്തോലേറ്റ് നാഷണല്‍ കോര്‍ഡിനേറ്ററും കോട്ടയം അതിരൂപത വികാരിജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രകാശനം ചെയ്തു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് തറയില്‍, പ്രഫ. മോനമ്മ കോക്കാട്, വി.ആര്‍. ഹരിദാസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഫാ. റൊമാന്‍സ് ആന്‍റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, സിസ്റ്റര്‍ ജെസീന, ജോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org