ബിഷപ്പിന്‍റെ വസതി ഭിന്നശേഷിക്കാരുടെ അഭയകേന്ദ്രമാക്കുന്നു

ബിഷപ്പിന്‍റെ വസതി ഭിന്നശേഷിക്കാരുടെ അഭയകേന്ദ്രമാക്കുന്നു

അമേരിക്കയിലെ ടക്സണ്‍ രൂപതയുടെ മെത്രാന്‍റെ അരമന മുതിര്‍ന്നവരായ ഭിന്നശേഷിക്കാരുടെ അഭയഭവനമാക്കി മാറ്റുന്നു. 7200 ച. അടി വിസ്തീര്‍ണമുള്ള ഈ കെട്ടിടം 1960 കളില്‍ നിര്‍മ്മിച്ചതാണ്. കുറെക്കാലം അതു രൂപതയുടെ സെമിനാരി ആയിരുന്നു. ഒരാള്‍ക്കു താമസിക്കാന്‍ ഇത്ര വലിയ വീടു വേണ്ട എന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നു ബിഷപ് എഡ്വേര്‍ഡ് വീസെന്‍ബര്‍ഗര്‍ അറിയിച്ചു. ഒരാള്‍ സംഭാവന ചെയ്ത ചെറിയൊരു വീട്ടിലേയ്ക്കു താന്‍ താമസം മാറ്റുകയാണെന്നും ബിഷപ് അറിയിച്ചു. അഭയഭവനമാക്കുന്നതിനുള്ള നവീകരണ പ്രവൃത്തികള്‍ നാലു മാസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org